ചെന്നൈ: മൂന്നാം അനൗപചാരിക ഉച്ചകോടിയ്ക്ക് പങ്കെടുക്കാനുള്ള ചൈനയുടെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു. രണ്ട് ദിവസത്തെ അനൗദ്യോഗിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയപ്പോഴാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് മോദിയെ ചൈനാ സന്ദര്‍ശനത്തിന് ക്ഷണിച്ചത്. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സൗഹൃദപരമായ കൂടിക്കാഴ്ച്ചയായിരുന്നു ഇരു നേതാക്കളും തമ്മില്‍ നടത്തിയതെന്നും രാജ്യത്തിന്റെ കാഴ്ച്ചപ്പാടുകളെ കുറിച്ചും ഭാവിയെകുറിച്ചുമാണ് ചര്‍ച്ച ചെയ്തതെന്നും വിജയ് ഗോഖലെ വ്യക്തമാക്കി. ഉച്ചകോടിയുടെ സ്ഥലവും സമയവും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷി ചിന്‍പിങുമായുള്ള അനൗപചാരിക കൂടിക്കാഴ്ചയെ പുതുയുഗമെന്നാണ് നരേന്ദ്രമോദി വിശേഷിപ്പിച്ചത്. ചെന്നൈയിലെ കൂടിക്കാഴ്ച ഇരു രാജ്യങ്ങള്‍ക്കും പുതുയുഗമാണ് നല്‍കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ആശയ വിനിമയം ഇവിടെ ആരംഭിക്കുകയാണ്. ആഗോള ഇടപെടല്‍ അനുവദിക്കില്ലെന്നും ഇരു രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത അനുവദിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
കൂടിക്കാഴ്ച അവിസ്മരണീയ അനുഭവമാണെന്നും, ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്കുള്ള സംവാദമാണ് നടന്നതെന്നും ഷി ചിന്‍പിങും വ്യക്തമാക്കിയിരുന്നു.