ജോര്‍ജിയ: ദിവസങ്ങളോളം കരയില്‍ ജീവിക്കാന്‍ കഴിയുന്ന മത്സ്യമാണ് നോര്‍ത്തേണ്‍ സ്നേക്ക് ഹെഡ്. ഏഷ്യന്‍ മേഖലയില്‍ സര്‍വ്വ സാധാരണമായ സ്നേക്ക് ഹെഡിനെ ജലാശയങ്ങളില്‍ കണ്ടെത്തിയതിന്റെ ആശങ്കയിലാണ് ജോര്‍ജിയ നാച്വറല്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റ്. മത്സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങിയാല്‍ ഇവയെ ഉടന്‍ തന്നെ കൊന്നുകളയാനാണ് അധികൃതരുടെ ഉത്തരവ്.
മറ്റ് ജീവജാലങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമെന്നതാണ് സ്നേക്ക് ഹെഡിനെ ഇല്ലാതാക്കാനുള്ള ഉത്തരവിന് കാരണം. ആവാസ വ്യവസ്ഥയേയും ഭക്ഷ്യശൃംഗലയേയും നശിപ്പിക്കാന്‍ ഇവയ്ക്ക് കഴിയും. നാല് ദിവസം വരെ കരയില്‍ ജീവിക്കാന്‍ കഴിവുള്ള സ്നേക്ക് ഹെഡ് മറ്റ് മത്സ്യങ്ങള്‍ക്കും തവള, എലി എന്നിങ്ങനെയുള്ള ചെറുജീവികള്‍ക്കും ഭീഷണിയാണ്. വരള്‍ച്ചാ സമയത്ത് ചെളിയില്‍ പുതഞ്ഞ് ജീവിക്കാനും ഇവയ്ക്ക് കഴിയും.
സ്നേക്ക് ഹെഡിനെ കണ്ടാല്‍ തിരിച്ചറിയാനുള്ള നിര്‍ദ്ദേശങ്ങള്‍ വന്യജീവി വകുപ്പ് ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇവയെ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ കൊന്നുകളയാനും ചിത്രം പകര്‍ത്തി വന്യജീവി വകുപ്പിന് കൈമാറാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവ ഭക്ഷ്യ യോഗ്യമാണെന്നും പോഷകഘടകങ്ങളുടെ കലവറയാണ് ഇവയെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
If you find a northern snakehead in Georgia, kill it immediately and contact a DNR Regional Office. https://t.co/dbxWM0gaZQ
— Georgia DNR Wildlife (@GeorgiaWild) October 10, 2019