ശ്രീനഗര്‍; ശ്രീനഗറില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. ശ്രീനഗറിലെ ഹരി സിംഗ് ഹൈ സ്ട്രീറ്റിലാണ് ആക്രമണം നടന്നത്. സംഭവത്തെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
സമാന സംഭവം കഴിഞ്ഞ ഒക്ടോബര്‍ 5 ന് അനന്ത്നാഗില്‍ നടന്നിരുന്നു. അനന്ത്നാഗിലെ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിന് പുറത്ത് ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ പതിനാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഓഫീസിനെ ലക്ഷ്യം വെച്ച് ഭീകരര്‍ എറിഞ്ഞ ഗ്രനേഡ് ലക്ഷ്യം തെറ്റി ഓഫീസിന് പുറത്ത് വീഴുകയായിരുന്നു.