തിരുവനന്തപുരം; ചന്ദ്രയാന്‍ 3 ദൗത്യത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി ഐഎസ്ആര്‍ഒ ചെയര്മാന് ഡോ.കെ ശിവന്. ഇന്ത്യയുടെ ഭാവി പദ്ധതികളായ ആദിത്യ, ചൊവ്വ, ശുക്ര, പര്യവേഷണങ്ങള്ക്കൊപ്പമാണ് ചന്ദ്രനിലേയ്ക്കുള്ള മൂന്നാം ദൗത്യത്തിന്റെ കാര്യം ചെയര്മാന് വെളിപ്പെടുത്തിയത്.
വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ എയ്റോ സ്പേസ് സാങ്കേതിക വിദ്യയിലെ പുതിയ കുതിപ്പുകളെ കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുളള ഗഗന്യാന് ദൗത്യമാണ് ഐഎസ് ആര്‍ഒയുടെ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും സങ്കീര്‍ണ്ണമായ ദൗത്യം.
ഈ ദൗത്യം പൂര്‍ത്തിയാക്കാനുള്ള 40 മാസത്തെ കാലാവതിയില്‍ 12 മാസം കഴിഞ്ഞു. പുനരുപയോഗിക്കാവുന്ന വിക്ഷേപണവും വാഹന ദൗത്യവും വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഭൂമിയുടെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ പകര്‍ത്താനുള്ള ഹൈ ത്രൂ പുട്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനും പദ്ധതിയുണ്ടെന്ന് ഡോ.ശിവന് പറഞ്ഞു.