India

മദ്യപിക്കാനും മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ച് നിശാ പാര്‍ട്ടികളില്‍ പങ്കെടുക്കാനും തയ്യാറായില്ല; ബീഹാറില്‍ യുവതിയെ മുത്വലാഖ് ചൊല്ലിയതായി പരാതി

പാറ്റ്‌ന: ബീഹാറില്‍ യുവതിയെ മുത്വലാഖ് ചൊല്ലിയതായി പരാതി. മദ്യപിക്കാനും മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും വിസമ്മതിച്ചതിന്‌ ഭര്‍ത്താവ് മുത്വലാഖ് ചൊല്ലിയതായി ആരോപിച്ച് നൂറി ഫാത്തിമ എന്ന സ്ത്രീയാണ് രംഗത്തെത്തിയിരിക്കുന്നത്. രണ്ട് തവണ തന്നെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയതായും യുവതി ആരോപിക്കുന്നു.

നൂറി ഫാത്തിമ 2015ലാണ് ഇമ്രാന്‍ മുസ്തഫ എന്നയാളെ വിവാഹം കഴിച്ചത്. വിവാഹ ശേഷം ഇരുവരും ഡല്‍ഹിയിലേക്ക് താമസം മാറിയിരുന്നു. എന്നാല്‍ ഡല്‍ഹിയിലെത്തിയ ശേഷം നഗരത്തിലെ മറ്റ് പെണ്‍കുട്ടികളുടേതിന് സമാനമായ രീതിയില്‍ ചെറിയ വസ്ത്രങ്ങള്‍ ധരിക്കണമെന്നും മദ്യപിക്കണമെന്നും ഇമ്രാന്‍ ആവശ്യപ്പെട്ടതായി ഫാത്തിമ വ്യക്തമാക്കി. എന്നാല്‍ ഈ ആവശ്യങ്ങള്‍ നിരാകരിച്ച തന്നെ ഇമ്രാന്‍ ദിവസവും മര്‍ദ്ദിക്കാറുണ്ടെന്നും ഫാത്തിമ പറഞ്ഞു.

ദിവസങ്ങള്‍ക്കു മുന്‍പ് ഇമ്രാന്‍ തന്നോട് വീട് വിട്ടിറങ്ങാന്‍ ആവശ്യപ്പെട്ടെന്നും വിസമ്മതിച്ചോടെ തന്നെ മുത്വലാഖ് ചൊല്ലിയെന്നുമാണ് യുവതി പറയുന്നത്. ഇതിനു പിന്നാലെ സംസ്ഥാന വനിതാ കമ്മീഷനെ ഫാത്തിമ സമീപിച്ചിരുന്നു. പരാതിയില്‍ ഇമ്രാന്‍ മുസ്തഫയ്ക്ക് നോട്ടീസയച്ചതായി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ദില്‍മാണി മുസ്തഫ അറിയിച്ചു.

139 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close