Kerala

ഉപതെരഞ്ഞെടുപ്പ്; ഓർത്തഡോക്സ് സഭാദ്ധ്യക്ഷനെ സന്ദർശിച്ച് കോടിയേരി

പത്തനംതിട്ട: ഉപതെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷനുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൂടിക്കാഴ്ച നടത്തി. ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുമായാണ് കോടിയേരി കൂടിക്കാഴ്ച നടത്തിയത്. കോഴഞ്ചേരിയിൽ രാജു ഏബ്രഹാം എംഎൽഎ, സിപിഎം സംസ്ഥാന സെക്രട്ടിയേറ്റ് അംഗം കെജെ തോമസ് എന്നിവർക്കൊപ്പമെത്തിയാണ് കോടിയേരി സഭാദ്ധ്യക്ഷനെ കണ്ടത്.

ഇടത് വലത് മുന്നണികൾക്കെതിരെ സഭ രൂക്ഷ വിമർശനം നടത്തിയിരുന്നു. ഇത് ബിജെപിയ്ക്ക് അനുകൂലമാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് സിപിഎം നീക്കം.

കൂടിക്കാഴ്ച സൗഹൃദപരമെന്ന് കോടിയേരി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ആരേയും കാണും. ആരോടും വിവേചനമില്ല. എല്ലാ മതവിഭാഗത്തിൽ പെട്ടവരേയും കാണാറുണ്ട്.
ഓർത്തഡോക്സ് സഭ ഏതെങ്കിലും ഒരു പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചതായി അറിയില്ല. സഭയുടെ വിമർശനത്തെ സദുദ്ദേശത്തോടെയാണ് കാണുന്നതെന്നും കോടിയേരി പറഞ്ഞു.

397 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close