ന്യൂഡല്‍ഹി: 2,000 രൂപയുടെ നോട്ട് പിന്‍വലിക്കുന്നുവെന്ന വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2,000 രൂപയുടെ നോട്ട് റിസര്‍വ് ബാങ്ക് പിന്‍വലിക്കുന്നുവെന്ന വാര്‍ത്ത വ്യാപകമായി സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
2020 ജനുവരി 1 മുതല്‍ 1,000 രൂപയുടെ നോട്ട് നിലവില്‍ വരുമെന്നും അതിനാല്‍ 2,000 രൂപയുടെ നോട്ട് പിന്‍വലിക്കുകയാണെന്നുമാണ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന സന്ദേശം.ഒക്ടോബര്‍ 10 ന് ശേഷം 2,000 രൂപ മാറ്റാനാകില്ലെന്ന സന്ദേശമാണ് ആദ്യം പ്രചരിച്ചത്. 10 ദിവസത്തിനുള്ളില്‍ 50,000 രൂപ മാത്രമെ മാറ്റാന്‍ സാധിക്കൂ എന്നൊക്കെയുള്ള വ്യാജ സന്ദേശങ്ങളാണ് പ്രചരിച്ചിരുന്നത്.
എന്നാല്‍ നോട്ട് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ഇത്തരം വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത്തരം വ്യാജ സന്ദേശങ്ങള്‍ മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യരുതെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയതായും ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.