Kerala

കായലുകളുടെയും പുഴകളുടെയും സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്താതെ നിര്‍മ്മാണം നടത്താം; കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് അനുമതി നല്‍കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് അനുമതി നല്‍കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. കായലുകളുടെയും പുഴകളുടെയും സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്താതെ ടെര്‍മിനല്‍ നിര്‍മ്മാണം നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. 15 റൂട്ടുകളില്‍ 38 ടെര്‍മിനലുകളാണ് വാട്ടര്‍ മെട്രോയ്ക്കായി നിര്‍മ്മിക്കേണ്ടത്.

വൈറ്റിലയിലും ഹൈക്കോടതി ഭാഗത്തും ടെര്‍മിനല്‍ നിര്‍മ്മാണം ആരംഭിച്ചുവെങ്കിലും തീരദേശ നിയമപ്രകാരം ചില റൂട്ടുകളില്‍ നിര്‍മ്മാണം തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് കെഎംആര്‍എല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് വിശദമായ റിപ്പോര്‍ട്ട് നല്‍കിയത്. ദുരന്ത നിവാരണ പദ്ധതികളും സുരക്ഷാ മാര്‍ഗ രേഖകളും നടപ്പാക്കാന്‍ പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പരിസ്ഥിതി സംരക്ഷിച്ചുള്ള നിര്‍മ്മാണം ഉറപ്പാക്കുമെന്ന് കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ്മ വ്യക്തമാക്കി. ഡിസംബറോടെ വാട്ടര്‍ മെട്രോ പ്രവര്‍ത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. 78 കിലോ മീറ്റര്‍ വ്യാപിച്ച് കിടക്കുന്ന വാട്ടര്‍ മെട്രോയ്ക്ക് 747.28 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തില്‍ 16 സ്റ്റേഷനുകളാണ് തയ്യാറാക്കുക. കൊച്ചിന്‍ ഷിപ്പിയാര്‍ഡിലാണ് പരിസ്ഥിതി സൗഹാര്‍ദ്ദ ബോട്ടുകള്‍ തയ്യാറാക്കുന്നത്.

44 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close