കണ്ണൂർ: കണ്ണൂർ തലശ്ശേരി മേക്കുന്നിൽ കുട്ടികളുടെ അശ്ലീല വീഡിയോ സൂക്ഷിച്ചതിന് ഡിവൈഎഫ്ഐ പ്രാദേശിക നേതാവടക്കം മൂന്ന് പേർ അറസ്റ്റിൽ. മത്തി പറമ്പിലെ ഡിവൈഎഫ്ഐ നേതാവ് ആലോളതിൽ ജിഷ്ണു, തൈപറമ്പിൽ ലിജിൻ, കുണ്ടൻ ചാലിൽ രമിത്ത് എന്നിവരെയാണ് സൈബർ സെല്ലിന്റെ സഹായത്തോടെ ചൊക്ലി പോലീസ് പിടികൂടിയത്.
പ്രത്യേക നിർദേശ പ്രകാരം ഇവരുടെ വീടുകളിൽ നടത്തിയ റെയ്ഡിലാണ് മൂന്ന് പേരും പിടിയിലായത്.റെയ്ഡിൽ വീഡിയോ സൂക്ഷിക്കുന്നതിനും പ്രചാരണത്തിനും വേണ്ടി ഉപയോഗിച്ച മൊബൈൽ ഫോണുകൾ വീടുകളിൽ നിന്നും പോലീസ് പിടിച്ചെടുത്തു.സംസ്ഥാന വ്യാപകമായി കുട്ടികളുടെ നഗ്നതാ വീഡിയോ പ്രചരിപ്പിക്കുന്നവരെ പിടികൂടാൻ സൈബർ സെല്ലിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു.