ന്യൂയോര്‍ക്ക്; ന്യൂയോര്‍ക്കിലെ സ്വകാര്യ ക്ലബിലുണ്ടായ വെടിവെയ്പ്പില്‍ നാല് പേര് കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് വെടിവെപ്പുണ്ടായത്. ബ്രൂക്ക്ലിനിലെ ക്രൗണ്ഹൈറ്റ്സ് മേഖലയിലുള്ള 74 യുട്ടിക്ക അവന്യൂവിലാണ് സംഭവം നടന്നതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഇത് വരെ കണ്ടെത്തിയിട്ടില്ല. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.