ന്യൂഡല്‍ഹി; കര്‍ഷക സംഘങ്ങളെ സഹായിക്കാന്‍ അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ 6600 കോടി രൂപ നീക്കിവെച്ചേയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ധനമന്ത്രി നിര്‍മലാ സീതാരാമന് ബജറ്റില്‍ പ്രഖ്യാപിച്ച വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായാണിത്. ചെറുകിട കര്‍ഷക സംഘങ്ങള്‍ക്ക് അംഗങ്ങളെ സഹായിക്കാനായി ഈ തുക ഉപയോഗിക്കാനാവും. പൂര്‍ണ്ണമായും കേന്ദ്ര പദ്ധതിയായാണ് ഇത് നടപ്പിലാക്കുക.
പദ്ധതിയ്ക്ക് കാര്‍ഷിക മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനായി മന്ത്രി സഭയുടെ അനുമതിയും ആവശ്യമാണ്. കര്‍ഷക സംഘങ്ങള്‍ക്ക് എളുപ്പത്തില്‍ വായ്പകള്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.