Kerala

കോന്നിയിൽ മാറ്റം വരണം; വികസനം വരണമെങ്കിൽ സുരേന്ദ്രൻ ജയിക്കണം: സുരേഷ്‌ ഗോപി

കോന്നി : ഇന്ത്യ മുഴുവൻ നരേന്ദ്രമോദി സർക്കാരിന്റെ കീഴിൽ വികസനകുതിപ്പിൽ മുന്നേറുമ്പോൾ കേരളം അതിനൊരു അപവാദമായി മാറുകയാണെന്ന് ചലച്ചിത്ര താരം സുരേഷ് ഗോപി എംപി. കേരളത്തിലെ വികസനമുരടിപ്പിന് കാരണം മാറിമാറി ഭരിച്ച ഇടത് വലത് സർക്കാരുകളുടെ കഴിവുകേടാണെന്നും അദ്ദേഹം പറഞ്ഞു. കോന്നിയിൽ കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനത്തിൽ അനന്തസാധ്യതകളുള്ള കോന്നിയിൽ കാലാകാലങ്ങളായി ഭരിച്ചവർ തീർത്തും ജനവഞ്ചനയാണ് പൊതുസമൂഹത്തോട് ചെയ്തത്. അത്കൊണ്ട് കോന്നിയുടെ യഥാർത്ഥ വികസനത്തിന്‌ സാക്ഷ്യം വഹിക്കാൻ സുരേന്ദ്രന്റെ വിജയം അനിവാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻപിള്ള, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് തഴവ സഹദേവൻ അടക്കമുള്ള നേതാക്കളും കെ സുരേന്ദ്രന് വോട്ടഭ്യർത്ഥിച്ച് ഇന്ന് മണ്ഡലത്തിലെത്തി.

1K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close