Kerala

കൂടത്തായി കൂട്ടക്കൊലപാതകം; കല്ലറ തുറന്നാല്‍ ആത്മാക്കള്‍ക്ക് പ്രശ്‌നമുണ്ടാകുമെന്ന് പ്രചരിപ്പിച്ചു; കേസ് വഴിതിരിച്ച് വിടാന്‍ ജോളി നടത്തിയത് നാടകീയ നീക്കങ്ങള്‍

കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ കല്ലറ തുറന്ന് പരിശോധന നടത്തുന്നത് തടയാന്‍ ജോളി ശ്രമിച്ചിരുന്നതായി അന്വേഷണ സംഘം. കല്ലറ തുറന്നാല്‍ ആത്മാക്കള്‍ക്ക് പ്രശ്‌നമുണ്ടാക്കുമെന്നാണ് ബന്ധുക്കള്‍ക്കിടയില്‍ ജോളി പ്രചരിപ്പിച്ചിരുന്നത്. വിശ്വാസം മുതലെടുത്ത് അന്വേഷണം തടസപ്പെടുത്താനായിരുന്നു ജോളിയുടെ ശ്രമം.

കല്ലറ തുറന്നതോടെയാണ് കൂടത്തായി കൂട്ടക്കൊലക്കേസില്‍ നിര്‍ണായകമായ വഴിത്തിരിവ് ഉണ്ടായത്. കേസന്വേഷണം തന്നിലേക്ക് നീളുന്നുവെന്നറിഞ്ഞതോടെ അന്വേഷണം വഴിതിരിച്ച് വിടാനായി ജോളി നടത്തിയത് നാടകീയ നീക്കങ്ങളായിരുന്നു. കല്ലറ തുറക്കാതിരിക്കാനായി പള്ളി വികാരിയെ വരെ ജോളി സമീപിച്ചിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

കേരളാ പൊലീസിന്റെ ചരിത്രത്തിലോ തന്റെ അന്വേഷണ അറിവിലോ ഇത്തരമൊരു കേസ് ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ സൈമണ്‍ പറഞ്ഞത്. റോയിയുടെ സഹോദരന്‍ റോജോ നല്‍കിയ പരാതിയിലാണ് ക്രൈബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ഒരു കുടുംബത്തിലെ തന്നെ ആറ് പേര്‍ സമാനമായ സാഹചര്യത്തില്‍ മരണപ്പെട്ടതിലെ ദുരൂഹതയാണ് കേസന്വേഷണത്തിന് വഴിത്തിരിവായത്.

 

50 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close