ലണ്ടന്‍; മഹാത്മാഗാന്ധിയുടെ 150-)ം ജന്മവാര്ഷികത്തില് ആദരസൂചകമായി നാണയമിറക്കാന്‍ ഒരുങ്ങി ബ്രിട്ടന്. ബ്രിട്ടീഷ് ധനകാര്യമന്ത്രി സാജിദ് ജാവിദാണ് ഇക്കാര്യം അറിയിച്ചത്. നാണയം നിര്‍മ്മിക്കാനുള്ള നടപടികള്‍ തുടങ്ങാന്‍ നിര്‍ദേശം നല്‍കിയതായും ഗാന്ധിജിയുടെ ചരിത്രം ലോകം ഒരിക്കലും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടനില്‍ വാര്‍ഷിക ജി.ജി 2 ചടങ്ങിലാണ് പാക് വംശജന് കൂടിയായ സാജിദ് ജാവിദ് ഇക്കാര്യം അറിയിച്ചത്. സമ്പത്ത് കൊണ്ടോ ഉന്നത സ്ഥാനങ്ങള്‍ കൊണ്ടോ ഉണ്ടാവുന്നതല്ല കരുത്തെന്ന് ഗാന്ധിജി നമ്മളെ പഠിപ്പിച്ചു. ജീവിതത്തില്‍ ഗാന്ധിജി ഉയര്‍ത്തി പിടിച്ച മൂല്ല്യങ്ങള്‍ നാം എന്നും ഓര്‍ക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.