India

സഹപാഠിയുടെ അടിയേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

ചെന്നൈ: സഹപാഠിയുടെ അടിയേറ്റ് വിദ്യാര്‍ത്ഥി മരണപ്പെട്ടു. തമിഴ്‌നാട്ടിലെ തേനിയിലാണ് സംഭവം. അല്ലിനഗരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ തിരുമലാണ് മരിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തമാശയ്ക്ക് തുടങ്ങിയ അടിപിടിയാണ് മരണത്തില്‍ കലാശിച്ചത്. ഉച്ചഭക്ഷണം കഴിഞ്ഞുള്ള ഇടവേള സമയത്താണ് സംഭവം.
തിരുമലിനെ തല്ലിയ സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. അടിപിടിക്കിടെ തിരുമല്‍ ബോധരഹിതനായി നിലത്ത് വീഴുകയായിരുന്നു.

തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കുട്ടിയെ ക്ലാസില്‍ നിന്നും പുറത്തേക്ക് എടുത്തു കൊണ്ട് വന്നു. സംഭവം അറിഞ്ഞെത്തിയ അധ്യാപകര്‍ കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ കുട്ടിയുടെ നില ഗുരുതരമാണെന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും വിദ്യാര്‍ത്ഥി മരണപ്പെട്ടു.

വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണക്കാരനായ സഹപാഠിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളും ബന്ധുക്കളും ഉപരോധ സമരം നടത്തിയിരുന്നു. സഹപാഠിയെ കസ്റ്റഡിയില്‍ എടുത്ത ശേഷമാണ് ഇവര്‍ ഉപരോധ സമരം അവസാനിപ്പിച്ചത്.

361 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close