India

അന്ന് സൈന്യത്തിന് നേരെ കല്ലേറ്, ഇന്ന് സൈന്യത്തിന്റെ ഭാഗമാകാന്‍ ആയിരങ്ങള്‍; ജമ്മു കശ്മീരില്‍ സൈനിക റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ പങ്കെടുക്കാനെത്തിയത് രണ്ടായിരത്തിലധികം യുവാക്കള്‍

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഇന്ന് നടന്ന സൈനിക റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ പങ്കെടുക്കാനെത്തിയത് ആയിരക്കണക്കിന് യുവാക്കള്‍. ദക്ഷിണ കശ്മീരില്‍ നിന്നുള്ളവര്‍ക്കായാണ് സൈനിക റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിച്ചിരുന്നത്. ഇതോടനുബന്ധിച്ച് ജമ്മു ആന്‍ഡ് കശ്മീര്‍ ലൈറ്റ് ഇന്‍ഫാന്ററി സെന്ററില്‍ മെഗാ റാലിയും സംഘടിപ്പിച്ചിരുന്നു. ഏകദേശം രണ്ടായിരത്തിലധികം യുവാക്കളാണ് റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാനെത്തിയത്.

അനന്ത്‌നാഗ്, കുല്‍ഗാം, പുല്‍വാമ ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ് പ്രധാനമായും റിക്രൂട്ട്‌മെന്റില്‍ അവസരം നല്‍കിയത്. 162 ഇന്‍ഫാന്ററി ബറ്റാലിയണ്‍ ടിഎയിലും 163 ഇന്‍ഫാന്ററി ബറ്റാലിയണ്‍ ഹോം ആന്‍ഡ് ഹെര്‍ത്തിലുമായി നിരവധി ഒഴിവുകളാണുള്ളത്. കശ്മീരിലെ യുവാക്കള്‍ക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകാനും രാജ്യസേവനം നടത്താനുമുള്ള മികച്ച അവസരമാണിതെന്ന് കമാന്‍ഡിംഗ് ഓഫീസര്‍ ആര്‍.ആര്‍.ശര്‍മ്മ വ്യക്തമാക്കി.

റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാനെത്തിയവരുടെ ഭാഗത്തു നിന്നും ആവേശഭരിതമായ പ്രതികരണങ്ങളാണുണ്ടായത്. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകുകയെന്നത് തന്റെ സ്വപ്‌നമാണെന്ന് അനന്ത്‌നാഗ് സ്വദേശിയായ ഡാനിഷ് ബഷീര്‍ പറഞ്ഞു. സൈന്യത്തിന്റെ ഭാഗമാകണമെന്ന് താന്‍ എല്ലാവരോടും ആവശ്യപ്പെടാറുണ്ടെന്നാണ് കുല്‍ഗാമില്‍ നിന്നുള്ള അക്തര്‍ നൂര്‍ പറഞ്ഞത്. ദീര്‍ഘ നാളായി താന്‍ പരിശീലനം നടത്തുകയാണെന്നും ഇന്ത്യന്‍ സൈന്യം തന്റെ സ്പ്‌നമാണെന്നും അനന്ത്‌നാഗില്‍ നിന്നുള്ള മറ്റൊരാള്‍ വ്യക്തമാക്കി.

നാല് ദിവസം നീണ്ടുനില്‍ക്കുന്ന സൈനിക റിക്രൂട്ട്‌മെന്റ് റാലിയാണ് ദക്ഷിണ കശ്മീരില്‍ പുരോഗമിക്കുന്നത്. ദക്ഷിണ കശ്മീര്‍ മേഖല പൂര്‍ത്തിയാക്കിയ ശേഷം ഉത്തര കശ്മീരിലെ കുപ്‌വാര, ബരാമുള്ള, ബന്ദിപ്പൊര, ഗണ്ടേര്‍ബാല്‍ ജില്ലകളിലും റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും.

875 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close