വാഗദൂദു; ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫസോയിലെ മുസ്ളീം പള്ളിയില്‍ ഭീകരവാദി ആക്രമണം. ആക്രമണത്തില്‍ പതിനാറ് പേര് മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
ആക്രമണത്തില്‍ പതിമൂന്ന് പേര് സംഭവസ്ഥലത്തും മൂന്ന് പേര് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആയുധ ധാരികളായ അക്രമി സംഘം പള്ളിയില്‍ അതിക്രമിച്ച് കയറുകയും വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.