ഭോപ്പാല്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയുടെ കണ്മുന്നില് യുവാവ് സ്വയം വെടിയുതിര്‍ത്തു മരിച്ചു. ഉജ്ജെന്‍ സ്വദേശി ജിതേന്ദ്ര വര്‍മ്മയാണ് ആത്മഹത്യ ചെയ്തത്. മധ്യപ്രദേശിലെ ചാത്തര്പൂരിലാണ് സംഭവം.
ഭര്‍ത്താവിന്റെ മരണ ശേഷം ഭര്‍ത്തൃവീട്ടില്‍ താമസിക്കുകയായിരുന്ന യുവതിയോട് ജിതേന്ദ്ര വര്‍മ്മ പല തവണ വിവാഹഭ്യര്‍ത്ഥന നടത്തിയിരുന്നു. സംഭവം നടന്ന ദിവസം യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ജിതേന്ദ്ര വര്‍മ്മ യുവതിയോട് വിവാഹഭ്യര്‍ത്ഥന നടത്തി. എന്നാല്‍ യുവതി ഇത് നിരസിച്ചതോടെ ഇയാള്‍ കൈവശം ഉണ്ടായിരുന്ന തോക്കെടുത്ത് സ്വയം വെടിവെടിവെക്കുകയായിരുന്നു.
ശബ്ദം കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ ജിതേന്ദ്രനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.