ലോക കാഴ്ച്ച ദിനാഘോഷങ്ങളോടനുബന്ധിച്ച് അബുദാബി മുൻസിപ്പാലിറ്റിയും അഹല്യ ആശുപത്രിയും അഹല്യ ഐകെയർ വിഭാഗവും സംയുക്തമായി അബുദാബി കോർണിഷിൽ വാക്കത്തോൺ സംഘടിപ്പിച്ചു. മുൻസിപ്പാലിറ്റി പ്രതിനിധി ഖലീഫ അൽ ഖതാനിയും അഹല്യ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ: വിഭു ബോസും ചേർന്ന് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. അഹല്യ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും പൊതുജനങ്ങളുമടക്കം നൂറുകണക്കിനാളുകൾ പരിപാടിയുടെ ഭാഗമായി. കാഴ്ച്ച ദിനാഘോഷങ്ങളുടെ ഭാഗമായി അഹല്യ ആശുപത്രിയിൽ ബോധവത്കരണവും നേത്രപരിചരണ വാരവും സംഘടിപ്പിച്ചിട്ടുണ്ട്.