മൂര്ശിദാബാദ്: ഫശ്ചിമബംഗാളിലെ ആര്‍എസ്എസ് പ്രവര്‍ത്തകനേയും കുടുംബത്തേയും അരുകൊലചെയ്തതില് അധ്യാപകരുടെ നേതൃത്വത്തില്‍ വന്‍പ്രതിഷേധം തുടരുന്നു. മൂര്‍ഷിദാബാദില്‍ നടന്ന പ്രതിഷേധജ്വാല പരിപാടിയിലാണ് ഭരണകക്ഷിയായ തൃണമൂലിന്റെ നിയമസഭാസമാജിക ശ്യോണീസിംഗ് റായ് പങ്കെടുത്തത്. ആര്‍എസ്എസ് നേതൃത്വം കൊടുക്കുന്ന പ്രതിഷേധപരിപാടിയില്‍ മമതാബാനര്‍ജിയുടെ പാര്‍ട്ടിയിലെ നേതാവ് പങ്കെടുത്തത് വലിയ ചര്‍ച്ചയായിരിക്കുകയാണ്.പ്രതികളെ ഇനിയും പിടികൂടാത്തതില്‍ പ്രതിഷേധം വ്യപകമാക്കാന്‍ അധ്യാപകസംഘടനകളടക്കമുള്ളവര് ഒരുങ്ങുകയാണ്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് കൊല്ലപ്പെട്ട അധ്യാപകന്റെയും കുടുംബത്തിന്റെയും പേരില്‍ സംസ്ഥാനത്തെ അധ്യാപകരും പ്രമുഖവ്യക്തികളുമടങ്ങുന്നവരുടെ വ്യാപകപ്രതിഷേധം നടക്കുന്നത്. പശ്ചിമ ബംഗാളില്‍ മമതാ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും അരുംകൊലക്കിരയാകുന്നത് തുടര്‍ച്ചയായി നടക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഒരോ ഗ്രാമത്തിലും പ്രധാനപ്രവര്‍ത്തകരെ ആസൂത്രിതമായി കൊല്ലുകയാണ്.ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ മൗനമാണ് കാണിക്കുന്നതെന്നും അധ്യാപകസംഘടനകള്‍ ആരോപിച്ചു.പ്രമുഖരുടെ വലിയ സാന്നിധ്യമാണ് തൃണമൂല്‍ എംഎല്‍എയെ പരിപാടിയിലെത്തിച്ചത്.
Murshidabad: Locals hold candle light march protest demanding justice in the murder case of a teacher-cum-RSS worker, his wife & child in the city. Trinamool Congress MLA Shaoni Singha Roy was also present. #MurshidabadMurder #WestBengal pic.twitter.com/9cWRHNlsh9
— ANI (@ANI) October 12, 2019
കഴിഞ്ഞ വിജയദശമി നാളിലാണ് ബന്ധൂ പ്രകാശ് പാലും എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയും എട്ടുവയസ്സുകാരന് മകനും വീട്ടിനുളളില്‍ ദാരുണമായി വെട്ടേറ്റുമരിച്ചത്. മൂല്ഷിദാബാദ് ജില്ലയിലെ സാഹാപൂര് പ്രൈമറി സ്ക്കൂളില്‍ അധ്യാപകനായി ജോലിചെയ്യുന്ന പാല് കുറച്ചുവര്‍ഷങ്ങളായി സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്.രാവിലെ 11 മണിയോടെ പുറത്തുപോയി വന്ന പ്രകാശ്പാലിനേയും കുടുംബത്തേയും വീട്ടിനകത്ത് പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ഉറക്കെയുള്ള കരച്ചില്‍കേട്ട് വന്ന സമീപവാസികള്‍ പൂട്ടിയിട്ടിരുന്ന വാതിലുകള്‍ പൊളിച്ചാണ് അകത്തുകയറിയത്. ഒരാള്‍ ഒടിപോകുന്നത് കണ്ടതായി പ്രദേശവാസികള്‍ പോലീസിനോട് പറഞ്ഞു.എന്നാല്‍ ഇതുവരെ ഒരാളേയും പിടിച്ചിട്ടില്ല.