കോഴിക്കോട്: ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. പട്ടര്‍പാലം സ്വദേശിയായ കെ.കെ ഷാജിക്കാണ് വെട്ടേറ്റത്. പറമ്പില്‍ ബസാറില്‍ വെച്ചാണ് സംഭവം.
ഒരു സംഘം ആളുകള്‍ ചേര്‍ന്നാണ് ഷാജിയെ വെട്ടി പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ ഷാജിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എരിയോട്ട് മല സമര സംരക്ഷണ സമിതിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ഷാജി ഓട്ടോറിക്ഷ ഡ്രൈവറാണ്.