കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ ആശങ്കയകറ്റാന്‍ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്. ഫ്ളാറ്റ് പൊളിക്കുമ്പോള്‍ എന്തൊക്കെ പ്രത്യാഘാതങ്ങള്‍, പ്രദേശവാസികളെ എങ്ങനെ പുനരധിവസിപ്പിക്കും തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതവരുത്തുമെന്ന് സബ് കലക്ടര്‍ അറിയിച്ചു.
ഹോളിഫെയ്ത്തിനു സമീപം താമസിക്കുന്നവര്‍ക്ക് ഉച്ചകഴിഞ്ഞ് മൂന്നു മണിക്കും , ഗോള്‍ഡന്‍ കായലോരത്തിന് സമീപം താമസിക്കുന്നവര്‍ക്ക് വൈകീട്ട് അഞ്ചിനുമാണ് യോഗം. സബ് കലക്ടര്‍ സ്നേഹില്‍കുമാര്‍ നേരിട്ടു തന്നെയാണ് പ്രദേശവാസികള്‍ക്ക് വിശദീകരണം നല്‍കുക.
ഫ്ളാറ്റുകള്‍ പൊളിക്കുമ്പോള്‍ അപകട ഭീതി വേണ്ടെന്നും സുരക്ഷിതമായ രീതി ഉപയോഗിച്ചായിരിക്കും സ്ഫോടനങ്ങള്‍ നടത്തുകയെന്നും സ്നേഹില്‍കുമാര്‍ അറിയിച്ചു. പൊളിക്കല്‍ നടപടിക്ക് നഗരസഭ അംഗീകാരം നല്കാത്തതിനാല് ഫ്ളാറ്റുകളെ ഇതുവരെ കമ്പനിക്ക് കൈമാറിയിട്ടില്ല. ഫ്ളാറ്റു പൊളിക്കുന്നതിനുളള രണ്ടു കമ്പനികളെ നേരത്തെ തന്നെ തിരഞ്ഞെടുത്തിരുന്നു. നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് ഫ്ളാറ്റ് പൊളിക്കുക.