ആലപ്പുഴ: കുട്ടനാട്ടിലെ ഏറെ പ്രത്യേകത നിറഞ്ഞ ജലാശയങ്ങളിലെ അനധികൃത മത്സ്യബന്ധനങ്ങള്‍ മുഴുവന്‍ ഫിഷറീസ് വകുപ്പ് നിരോധിച്ചു.കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളിലെ സവിശേഷതയാര്‍ന്ന മത്സ്യസമ്പത്ത് മുഴുവന്‍ കവര്‍ന്നെടുക്കുന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
കായല്‍തീരത്തും മറ്റ് ജലാശയങ്ങളിലും പ്രജനനം നടത്തി വളര്‍ന്നു വലുതാകേണ്ട ചെറുമത്സ്യങ്ങളെയടക്കം പിടിക്കുന്ന പ്രവണത വ്യാപകമായി വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.പ്രദേശവാസികളല്ലാത്ത നിരവധിപേര്‍ ബോട്ടിലും അല്ലാതേയും വ്യാപകമായി മീന്‍പിടിക്കുകയാണെന്ന ്ഫിഷറീസ് വിഭാഗം കണ്ടെത്തിയിരുന്നു.
മടവലകള്‍,പറ്റുകണ്ണി വലകള്‍, പെരുംകൂട്, കൊഞ്ചിന്റെ കുഞ്ഞുങ്ങളേയും കരിമീന്‍ കുഞ്ഞുങ്ങളേയും തൂത്തുവാരിപ്പിടിക്കുന്ന ട്രാപ്പുകള്‍ എന്നീ മത്സ്യബന്ധന ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ഏഴ് പേര്‍ക്കെതിരെ കേസ്സ് എടുത്തു.കാവാലം രാജപുരത്തെ സംരക്ഷിത മത്സ്യകേന്ദ്രത്തില് അതിക്രമിച്ചുകടന്ന് ആറ്റുകൊഞ്ച്,കരിമീന്‍ കുഞ്ഞുങ്ങള്‍ എന്നിവയെ പിടിച്ചവരേയും അറസ്റ്റ് ചെയ്തു.