അരൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പാഷാണം വർക്കിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരായുള്ള ജനവിധിയായി അഞ്ച് ഉപതിരഞ്ഞെടുപ്പിന്റെയും ഫലം മാറുമെന്നും ചെന്നിത്തല പറഞ്ഞു. അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഷാനിമോൾ ഉസ്മാന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച തീരദേശ പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഞ്ചേശ്വരത്ത് വിശ്വാസ സമൂഹത്തോടൊപ്പം നിൽക്കുകയും മറ്റ് സ്ഥലങ്ങളിൽ സ്വയം നവോത്ഥാന നായകനായിമാറുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വിശ്വാസ സമൂഹത്തോട് നിലപാട് തുറന്ന് പറയണമെന്നും ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ദിവസം ചെന്നിത്തലയ്ക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഹിന്ദുവിന്റെ അട്ടിപ്പേറവകാശം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആരെങ്കിലും നല്‍കിയിട്ടുണ്ടോയെന്നും അദ്ദേഹത്തിന്റെ കപട ഹിന്ദു പരാമര്‍ശം അല്‍പ്പത്തരമാണെന്നും പിണറായി പറഞ്ഞിരുന്നു. അതിന് മറുപടിയായാണ് ചെന്നിത്തലയുടെ പരാമർശം.