ചാരുംമൂട്: വാഹനാപകടത്തെ തുടര്‍ന്ന് ടയര്‍ ഊരിപ്പോയ കാറുമായി റോഡില്‍ സാഹസിക യാത്ര നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ സ്വദേശി അതുലിനെയാണ് നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്തത്.
റിം മാത്രമുപയോഗിച്ച് തിരക്കുള്ള റോഡിലായിരുന്നു യുവാവിന്റെ സാഹസിക പ്രകടനം. ഡിസ്ക് റോഡിലുരഞ്ഞ് തീപ്പൊരി പടര്‍ത്തിയാണ് അതുല്‍ കാറോടിച്ചത്. 2 കിലോമീറ്ററോളം ദൂരമാണ് ഇത്തരത്തില്‍ വലതുവശത്തെ ടയറില്ലാതെ കാറോടിച്ചത്.
സുഹൃത്തുക്കള്‍ക്കൊപ്പം അഴീക്കലില്‍ നിന്നും വരികയായിരുന്ന അതുലിന്റെ കാര്‍ രണ്ട് ഒട്ടോറിക്ഷകളെ ഇടിച്ച ശേഷം നിര്‍ത്താതെ ഓടിച്ച് വരുമ്പോഴാണ് ടയര്‍ ഊരിപോകുന്നത്.അപകടത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നിരുന്നു.
അപകടത്തില്‍ പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ കാര്‍ പിന്തുടര്ന്ന് വാഹനം തടഞ്ഞിട്ടാണ് പോലീസില്‍ വിവരം അറിയിക്കുന്നത്. അറസ്റ്റിലായ അതുലിനെ പോലീസ് ചോദ്യം ചെയ്യും. വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.