മാന്നാര്‍: ഇടിമിന്നലേറ്റ് വീട്ടിലെ വൈദ്യുത ഉപകരണങ്ങള്‍ കത്തി നശിച്ചു. സ്വിച്ച് ബോര്‍ഡും ഫാനും ഉള്‍പ്പെടെയുള്ള ഉപകരണങ്ങളാണ് കത്തി നശിച്ചിരിക്കുന്നത്. അഞ്ചനാട്ടു തറയില്‍ ഭവാനിയമ്മയുടെ വീട്ടിലാണ് മിന്നലേറ്റ് ഉപകരണങ്ങള്‍ കത്തി നശിച്ചത്. വന്‍ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. വൈദ്യുതി ബന്ധം നിലച്ചതിനാലാണ് മുറിക്കുള്ളിലേക്ക് തീ പടരാതിരുന്നത്.
ഫാന്‍ കത്തിയതോടെ സീലിംഗ് സിമന്റുകള്‍ താഴേക്ക് അടര്‍ന്നു വീണു. വീട്ടിനുള്ളില്‍ ഉണ്ടായിരുന്നവരെല്ലാം മുറിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങി ഓടിയിനാല് ആര്‍ക്കും പരിക്ക് പറ്റിയില്ല.