ന്യൂഡൽഹി: മദ്യപിച്ചെത്തി നിരന്തരം വഴക്കിട്ടതിന് ഭാര്യ ഭർത്താവിനെ തല്ലിക്കൊന്നു. ഡൽഹിയിലെ നരേലയിലാണ് 35 കാരനായ ജാവേദിനെ ഭാര്യ സൽമ തല്ലിക്കൊന്നത്. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന ജാവേദ് ഭാര്യയുമായി വഴക്കിടൽ പതിവായിരുന്നു. ഒടുവിൽ സഹികെട്ടപ്പോഴാണ് സൽമ അടിച്ചതെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം മദ്യപിച്ചെത്തി വീട്ടിലെത്തി വഴക്കുണ്ടാക്കിയ ജാവേദിനെ സൽമ അടിക്കുകയായിരുന്നു. അടിയിൽ ബോധം പോയ ജാവേദ് കിടക്കയിലേക്ക് വീണു. എന്നാൽ ഇത് സൽമ കാര്യമായി ശ്രദ്ധിച്ചതുമില്ല. രാവിലെയാണ് തന്റെ ഭർത്താവ് മരിച്ച കാര്യ ഭാര്യ അറിയുന്നത്.
അതേസമയം, തന്റെ ജ്യേഷ്ഠന്റെ കൊലപാതകത്തിന് പിന്നിൽ സൽമയാണെന്ന് ജാവേദിന്റെ സഹോദരൻ ആരോപിച്ചു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് സൽമയെ അറസ്റ്റ് ചെയ്തു.