തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സബ്കളക്ടറായി തിങ്കളാഴ്ച്ച പ്രഞ്ജില് പട്ടീല്‍ ചുമതലയേല്‍ക്കും. ആറാം വയസില്‍ നഷ്ടപ്പെട്ട കാഴ്ച്ചശക്തിയെ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൊണ്ട് തോല്‍പ്പിച്ചാണ് പ്രഞ്ജില് ഐ എ എസ് സര്‍വീസില്‍ എത്തിയത്. തിരുവനന്തപുരം ആര്‍ഡിഒയും സബ്കളക്ടറുമായി ചുമതല ഏല്ക്കുന്ന പ്രഞ്ജിലിനെ ആര്‍ഡിഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ടിഎസ് അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് സ്വീകരിക്കുന്നത്.
തിരിച്ചടികളില്‍ തളരാതെ പോരാടിയാണ് ജീവിതത്തിലെ ഓരോ നേട്ടങ്ങളും പ്രഞ്ജില് കരസ്ഥമാക്കിയത്. 2017 ലാണ് പ്രഞ്ജില് സര്‍വീസില്‍ കയറിയത്.
പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും ഇന്റര്‍ നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് പ്രഞ്ജില് സിവില്‍ സര്‍വീസിനായുള്ള പരിശ്രമം നടത്തിയത്. മഹാരാഷ്ട്ര ഉല്ലാസ് നഗര്‍ സ്വദേശിനിയാണ് പ്രഞ്ജില്. സര്‍വീസില്‍ കയറി രണ്ട് വര്‍ഷം പൂര്‍ത്തിയായ ഉടന്‍ തന്നെ സബ് കളക്ടറായി പ്രഞ്ജിലിന് നിയമനം ലഭിക്കുകയും ചെയ്തു.