കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ‘മഴവില്ല്-2019’ ചിത്രരചന മത്സരം നവംബര്‍ 8 ന് മംഗഫ് അല്‍-നജാത്ത് സ്കൂളില്‍ വെച്ച് നടക്കും. കിന്റ്റര്‍ ഗാര്ഡന് (കെ.ജി ക്ലാസ്സുകള്‍), 1-4 (സബ് ജൂനിയര്‍), 5-8 (ജൂനിയര്‍), 9-12 (സീനിയര്‍) എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കുള്ള രജിസ്ട്രേഷന് വെബ്സൈറ്റ് വഴിയും വിവിധ സ്കൂളുകള്‍ മുഖേനയും നടക്കും. അബ്ബാസിയ, ഫഹാഹീല്‍, അബുഹലീഫ, സാല്‍മിയ എന്നിവടങ്ങളിലെ കല സെന്ററുകളില്‍ ‘മഴവില്ല്-2019’ ന്റെ രജിസ്ട്രേഷന് സ്വീകരിക്കുന്നതാണ്. വിജയികള്‍ക്ക് സ്വര്‍ണ്ണ മെഡലുകളും, പ്രോത്സാഹന സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ വിശദാംശങ്ങള്‍ക്ക് 94933192, 51698636, 97683397 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.