ദമ്മാം ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ സുബൈർ അഹമ്മദ് ഖാൻ ഉത്ഘാടനം ചെയ്ത പരിപാടിയിൽ ശ്രി. നാസ് വക്കം ബക്രീദ് ആശംസാ പ്രസംഗം നടത്തി. ശ്രീമതി. നീന നമ്രതാ ബാലി മഹാത്മാഗാന്ധിയെ അനുസ്മരിച്ച് കൊണ്ട് സംസാരിച്ചു, ശ്രീ. ജോളി ലോനപ്പൻ സൗദി ദേശീയ ദിനാഘോഷത്തെ കുറിച്ചും, ശ്രീ. ഗോപാലകൃഷ്ണൻ മലയാളികളുടെ ദേശീയോത്സവമായ ഒാണത്തെ കുറിച്ചും സംസാരിച്ചു. ദേശീയ നാരിപുരസ്കാര ജേതാവ് ശ്രീമതി. മഞ്ജു മണിക്കുട്ടൻ സാമൂഹ്യ പ്രവർത്തനത്തേയും IOF ഐ ഓ എഫ് സംഘടനാപരമായി പ്രവാസി ഇൻഡ്യൻ സമൂഹത്തിന് ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു..
വിവിധ സ്ഥാപനങ്ങളും, സാംസ്കാരിക – സാമൂഹിക സംഘടനകളും, പ്രവർത്തകരുമായി യോജിച്ചുകൊണ്ട് IOF ഭാരതത്തിന്റെ അഭിമാനമായ അന്താരാഷ്ട്ര യോഗാദിനവും, പ്രവാസികൾക്കായി സൗജന്യ ഓറൽ കാൻസർ നിർണ്ണയ – ബോധവല്കരണ ക്യാമ്പുകളും, രക്തപരിശോധനാ ക്യാമ്പുകളും, സാമ്പത്തിക പരാധീനത അനുഭവിക്കുന്ന പ്രവാസികൾക്ക് ഭക്ഷണ സാധനങ്ങളും, ചികിത്സാസഹായങ്ങളും, നാട്ടിലെത്തിക്കാ നാവശ്യമായ സഹായസഹകരണങ്ങളും ചെയ്യുന്നതിൽ സ്തുത്യർഹമായ സേവനങ്ങൾ നടത്തി കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ ഇൻഡ്യൻ പ്രവാസികളുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച IOF ”ബ്രക്രീദ് ഓണരാവ് സൗദി നാഷ്ണൽ ഡേ” എന്ന വൈവിധ്യമായ കലാപരിപാടികളുമായി കലാ – സാംസ്കാരിക രംഗത്തും സൗദിഅറേബ്യൻ മണ്ണിൽ അവരുടെ നിറ സാന്നിധ്യം ശക്തമായി തെളിയീച്ചു കഴിഞ്ഞു.
വർണ്ണാഭമായ പരിപാടികളിൽ സ്വദേശികളും വിദേശികളും ആയ നിരവധി പേർ പങ്കെടുത്തു. വെള്ളിയാഴ്ചയുടെ ശാന്തസുന്ദരമായ സായാഹ്നത്തിൽ ദമ്മാം ക്രിസ്റ്റൽ ഹാളിൽ തിങ്ങി നിറഞ്ഞ പ്രൗഢഗംഭീരമായ സദസിന് ഇന്ത്യൻ ഓവർസീസ് ഫോറം ഐ ഓ എഫ് കിഴക്കൻ പ്രവശ്യാ പ്രസിഡണ്ട് KSM പ്രസാദ് ഓച്ചിറ അദ്ധ്യക്ഷ്ത വഹിച്ച ചടങ്ങിൽ IOF നാഷണൽ വൈസ് പ്രസിഡണ്ട് ഡോ. മൻസൂർ അഹമ്മദ് ആശംസാ പ്രസംഗവും ആക്ടിംങ്ങ് കൺവീനർ ശ്രീ. ദിനകരൻ സംഘടനയുടെ ചാരിറ്റി പ്രവർത്തനങ്ങളും അവതരിപ്പിച്ചു. ശ്രീ. സോനു രാജൻ പ്രോഗ്രാം കൺവീനർ ആയിരുന്നു, ശ്രീ. മീനാക്ഷി സുന്ദരം, ശ്രീ. ഖഹ്ത്താണി, ശ്രീ മൊഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു ഐ ഓ എഫിന്റെ ഓരോ മെമ്പർ മാരും നിസ്വാർത്ഥ സേവനം ആണ് ഈ പരിപാടി യുടെ വിജയത്തിളക്കത്തന് പിന്നിൽ ചുക്കാൻ പിടിച്ചു കൊണ്ട് മികച്ച പ്രവർത്തനം കാഴ്ച വെച്ചത്. ജനറൽ സെക്രട്ടറി ശ്രീ. ശിവപ്രസാന്ത് പരിപാടിയിൽ എത്തി ചേർന്ന എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് യോഗനടപടികൾ അവസാനിച്ചു തുടർന്ന് കലാപരിപാടികൾ ക്ക് തുടക്കം കുറിച്ചു .