തിരുവനന്തപുരം കല്ലറ പ്രവാസി കൂട്ടായ്മ (കെ.പി.എ) വിവിധ പരിപാടികളോടെ ഓണം ഫെസ്റ്റ് സംഘടിപ്പിച്ചു. മാവേലി എഴുന്നള്ളത്ത്, തിരുവാതിര, ഗാനമേള, ഓണസദ്യ, കോമഡി ഷോ എന്നിവയെല്ലാം ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. റോയൽ ഫർണിച്ചർ മാനേജിങ് ഡയറക്ടറും ചെയർമാനുമായ സുഗതൻ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. കെ.പി.എ പ്രസിഡന്റ് സന്തോഷ് അധ്യക്ഷത വഹിച്ചു. കെ.പി.എ രക്ഷാധികാരി സുരേഷ് കൃഷ്ണ ഓണ സന്ദേശം നൽകി. അനിൽ(രക്ഷാധികാരി.കെ.പി.എ), സജീർ കോട്ടൂർ (ട്രഷറർ.കെ.പി.എ), ഹർഷകുമാർ(അബുദാബി കോഡിനേറ്റർ), നവാസ്(അജ്മാൻ കോഡിനേറ്റർ), അൻവർ ബൈജു(വൈസ് പ്രസിഡന്റ്.കെ.പി.എ), ബിജു ശ്രീഗംഗ(ജോയിന്റ് സെക്രട്ടറി കെ.പി.എ), ഷാജി(ജനറൽ സെക്രട്ടറി ടെക്സാസ്), ഹലീം അബുദാബി, റഹിം കല്ലറ, അജി റോയ് എന്നിവർ ആശംസകൾ നേർന്നു. പ്രവാസ ലോകത്തു വിശിഷ്ട സേവനം കാഴ്ചവെച്ച റോയൽ ഗ്രൂപ് ചെയർമാൻ സുഗതൻ, ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൺ, ഹാഷിം, അയ്യൂബ്, റാഫി മതിര, വഹാബ് പാക്കിസ്ഥാൻ മുക്ക്, തൗഫീഖ് കല്ലറ, ഉമേഷ് കണ്ണൂർ, ഷിബു കല്ലറ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. സെക്രട്ടറി നഹാസ് സ്വാഗതം പറഞ്ഞു.