അബുദാബിയിലെ ഒരുപറ്റം ക്രിക്കറ്റ് ടീമുകൾ ചേർന്നാണ് ലീഗ് സംഘടിപ്പിക്കുന്നത്. ഹീറോസ്, ഷാബിയ സൂപ്പർ ഇലവൻ, കിംഗ്സ് ഇലവൻ, ഷാബിയാ ചാമ്പ്യൻസ്, എ.ഡി.സി.സി, റിലയബിൾ റൈഡേഴ്സ്, വാവ ഗ്രൂപ്പ് ഷാബിയാ വാരിയേഴ്സ്, യുണൈറ്റഡ് ഇലവൻ, റൈസിംഗ് സ്ട്രൈക്കേഴ്സ്, മാജിക് ഷെൽ റസ്റ്റോറൻറ്, മാസ്റ്റർ ബ്ലാസ്റ്റേഴ്സ്, പപ്പൻസ് ഇലവൻ, റൈസിംഗ് സ്റ്റാർ, ഡാർക്ക് നൈറ്റ്സ്, മാസ്റ്റേഴ്സ് അബുദാബി, സിഗ്മ പ്ലെയിങ് ഇലവൻ, ബോൾ ബ്രേക്കർസ്, നൈറ്റ് ഹാന്റർസ്, ഫ്രൈഡേ ഫൈറ്റേഴ്സ്, റൈസിംഗ് ഡ്രാഗൺസ് എന്നീ ടീമുകളാണ് ലീഗിൽ മത്സരിക്കുക. നവംബർ ഒന്ന് മുതൽ മസ്യാദിലെ ഗ്രൗണ്ടുകളിൽ മത്സരങ്ങൾ നടക്കും. മൂന്ന് മാസം നീണ്ട് നിൽക്കുന്ന ലീഗിന്റെ സെമി, ഫൈനൽ മത്സരങ്ങൾ ശൈഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക. വിവിധ എമിറേറ്റുകളിൽ നിന്നുള്ള നിരവധി കളിക്കാരനാണ് ടീമുകൾക്ക് വേണ്ടി ജേഴ്സിയണിയുക.