കോട്ടയം: കൂടത്തായി കൂട്ട കൊലക്കേസില്‍ പരാതിക്കാരനായ റോജോ നാട്ടിലെത്തി. ഇന്ന് രാവിലെയാണ് അമേരിക്കയിലുണ്ടായിരുന്ന റോജോ നാട്ടിലെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം റോജോയോട് ആവശ്യപ്പെട്ടിരുന്നു.
പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ റോജോയെ പോലീസ് അകമ്പടിയോടെയാണ് കോട്ടയത്ത് എത്തിച്ചത്. സഹോദരി റെഞ്ചിയുടെ വീട്ടിലേക്കാണ് റോജോ ആദ്യം പോയത്. അന്വേഷണ സംഘത്തിന്റെ മുന്നില്‍ തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദ്ദേശം.
ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു, പിതാവ് പിടി സക്കറിയാസ് എന്നിവരെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് ഇവരോട് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ സംഘം ആവശ്യപ്പെട്ടത്. ഇവര്‍ക്കെതിരെ ജോളി മൊഴി നല്‍കിയിരുന്നു. ഷാജുവും പിതാവും കൊലപാതകത്തില്‍ പൂര്‍ണ പിന്തുണ നല്‍കിയിരുന്നുവെന്നാണ് ജോളിയുടെ മൊഴി.