മലപ്പുറം; മാദ്ധ്യമ പ്രവര്‍ത്തകയെ അപമാനിക്കുയും കൈയ്യേറ്റം ചെയ്യുകയും ചെയ്ത് വിദേശത്തേയ്ക്ക് കടന്ന പ്രതിയെ പോലീസ് പിടികൂടി. ആനപ്പാറ റഹ്മത്തുള്ളയെ ആണ് വിദേശത്ത് നിന്ന് വരുന്ന വഴി നിലമ്പൂര്‍ പോലീസ് പിടികൂടിയത്.
കേസുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2016 ഡിസംബറിലാണ് കക്കാടം പൊയിലിലെ റോഡ് വളവില്‍ കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതികള്‍ സദാചാരപോലീസ് ചമഞ്ഞാണ് മാദ്ധ്യമ പ്രവര്‍ത്തകയെ കൈയ്യേറ്റം ചെയ്യത്. യുവതിയുടെ കൈയ്ക്ക് കയറി പിടിക്കുകയും ലൈംഗികമായി കൈയ്യേറ്റം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
കേസില്‍ ആകെ ആറ് പ്രതികളാണ് ഉള്ളത്. സംഭവം നടന്ന് മൂന്ന് വര്‍ഷത്തിന് ശേഷമാണ് നാലാംപ്രതിയായ റഹ്മത്തുള്ള പോലീസ് പിടിയിലാവുന്നത്. മറ്റ് അഞ്ച് പ്രതികള്‍ നേരത്തെ പിടിയിലായി ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. റഹ്മത്തുള്ളയെ ഞായറാഴ്ച പോലീസ് കോടതിയില്‍ ഹാജരാക്കും.