ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ മുഖം നഷ്ടപ്പെട്ട പാകിസ്ഥാന് സ്ക്കൂളുകളിലും വിദ്യാര്‍ത്ഥി സംഘടനാ പരിപാടികളിലും കടുത്ത ഇന്ത്യാവിരുദ്ധ വികാരം വളര്‍ത്തുന്നതായി റിപ്പോര്‍ട്ട്. പാഠ്യവിഷയങ്ങളില്‍ വരെ ഇന്ത്യയെ വെറുക്കണമെന്ന് പഠിപ്പിക്കുന്ന ഭാഗങ്ങളും ഭൂപടങ്ങളും ചിത്രങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കശ്മീരില്‍ 370-ാം വകുപ്പ് എടുത്തുമാറ്റിയതില്‍ പ്രതിഷേധിച്ച് നടത്തിയ ആസാദ്-ഇ-കശ്മീര്‍ എന്ന പ്രകടനത്തിലെ വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. കുട്ടികളെക്കൊണ്ട് കടുത്ത ഇന്ത്യാവിരുദ്ധ വികാരമുദ്രാവാക്യങ്ങള് വിളിപ്പിക്കുന്ന ദൃശ്യങ്ങളും അതിലുണ്ട്. പാകിസ്ഥാനിലെ വിദ്യാര്‍ത്ഥി സംഘടനയായ ജാമിയത്-ഇ-തലാബായുടെ കശ്മീര്‍ പ്രചരണത്തിന്റെ ഭാഗമായാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. 45 സെക്കന്റ് വീഡിയോ സമൂഹമാധ്യമത്തിലെത്തിച്ചത് മാധ്യമപ്രവര്‍ത്തകയായ നെയ്ലാ ഇനായതാണ്.
This is yet another brainwashed generation of Pakistani children dreaming of conquering India. Old chooran, same old delusions. pic.twitter.com/ACV2mZzfHP
— Naila Inayat नायला इनायत (@nailainayat) October 13, 2019
പാകിസ്ഥാനിലെ പുതുതലമുറയില്‍ കടുത്ത ഇന്ത്യാവിരുദ്ധ ആശയങ്ങളാണിവര് കുത്തിനിറയ്ക്കുന്നത്. എല്ലാം പഴയപടി കാര്യങ്ങളിലേക്ക് ‘ ഇനായത് ട്വീറ്ററില്‍ കുറിച്ചു.
വീഡിയോയില്‍ ഭാരതസൈന്യത്തേയും ആര്‍എസ്എസിനേയും കുട്ടികള്‍ ചീത്തവിളിക്കുന്നുണ്ട്. ‘ഇന്ത്യയില്‍ മരിച്ചുവീഴുന്ന ഓരോ മുസ്ലീമിന്റെ പേരിലും ഞങ്ങള്‍ പ്രതികാരം ചെയ്യും, ഹിന്ദുസ്ഥാനെ പാകിസ്ഥാനാക്കും.’ എന്ന് ഒരു കുട്ടി അലറിവിളിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
വീഡിയോ സമൂഹമാധ്യമത്തിലെത്തിയതോടെ രൂക്ഷമായ പാക് വിരുദ്ധ പ്രതികരണങ്ങളാണ് ട്വിറ്ററിലുള്‍പ്പെടെ പ്രചരിക്കുന്നത്. കുട്ടികളെ പഠിപ്പിക്കുന്ന അധ്യപകര്‍ ശരീരത്തില്‍ ബോംബ് കെട്ടിവച്ച് ആത്മഹത്യചെയ്യുന്നത് ഉദാഹരണസഹിതം കാണിച്ചുകൊടുക്കുമോ എന്ന് ചിലര്‍ പരിഹസിച്ചു. പാകിസ്ഥാന് വിനോദ വ്യവസായം ആകെ വളരുന്നത് ഇത്തരം ഇന്ത്യാവിരുദ്ധ വികാരം ഒന്നുകൊണ്ട് മാത്രമാണ്’ എന്നാണ് മറ്റൊരു പ്രതികരണം. ജിന്നയുടെ സ്വപ്നത്തിലെ വിശുദ്ധമായ ഭൂമി എന്ന പാകിസ്ഥാന് ഇതാണോ? ‘ഇന്ത്യയിലെ കുട്ടികള്‍ പഠിച്ച് മിടുക്കരായ ഡോക്ടര്‍മാരും സൈനികരും ശാസ്ത്രജ്ഞരുമാകുമ്പോള് പാകിസ്ഥാനിലെ കുട്ടികള്‍ പ്രാകൃതരായ ഭീകരന്മാരായി മാറും.ഈ പ്രചരണംപോലും പാകിസ്ഥാന്റെ മറ്റൊരു തോല്‍വിയാണ് കാണിക്കുന്നതെന്നും ട്വിറ്ററില്‍ പ്രതികരണം ഉണ്ടായി .