പാലക്കാട്; എആര്‍ ക്യാമ്പിലെ പോലീസുകാരനായ കുമാര്‍ ജീവനൊടുക്കിയ കേസില്‍ ഏഴ് പോലീസുകാര്‍ കീഴടങ്ങി. മുഹമ്മദ് ആസാദ്,ശ്രീജിത്ത്, എന്‍ റഫീഖ്, വി ജയേഷ്, കെ വൈശാഖ്, മഹേഷ്, പ്രതാപന് എന്നിവരാണ് ക്രൈംബ്രാഞ്ച് എസ്പിയ്ക്കു മുന്പില് കീഴടങ്ങിയത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിരുന്നു.
കുമാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ജാതിപരമായ ആക്ഷേപത്തിന് വിധേയനായെന്നും കുടുംബം ആരോപിച്ചിരുന്നു.
പോലീസുകാര്‍ക്ക് ക്വാര്‍ട്ടേഴ്സ് അനുവദിച്ചതില്‍ ക്രമക്കേടുകള്‍ നടന്നതായും കുമാറിന്റെ സാധനങ്ങള്‍ അദ്ദേഹമറിയാതെ സഹപ്രവര്‍ത്തകര്‍ മാറ്റിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ 25 ന് ഒറ്റപ്പാലത്തിനടുത്ത് ലക്കിടിയില്‍ റെയില്‍വേ ട്രാക്കിലാണ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയും കുമാറിന്റെ സഹോദരനും പോലീസിലെ ഉന്നതര്‍ക്കെതിരെ ആരോപണ മുന്നയിച്ചതോടെ കേസന്വേഷിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.