കൊല്ലം: കൊല്ലത്ത് മകന് അമ്മയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസില്‍ രണ്ടാംപ്രതി അറസ്റ്റില്‍. ഒന്നാം പ്രതിയുടെ സൂഹൃത്ത് ഓട്ടോ ഡ്രൈവര്‍ കുട്ടനെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയല്ലെങ്കിലും തെളിവുകള്‍ നശിപ്പിക്കാനും മൃതദേഹം കുഴിച്ചുമൂടാനും കുട്ടന് ഒന്നാം പ്രതിയായ സുനില്‍ കുമാറിനെ സഹായിച്ചിരുന്നു.
കേസില്‍ സുനില്‍ കുമാര്‍ പൊലീസിന്റെ പിടിയിലായതോടെ കുട്ടന് ഒളിവില്‍ പോകുകയായിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ കുട്ടന് സഹായിച്ചെന്ന് മൊഴി സുനില്‍ കുമാര്‍ മൊഴി നല്‍കിയതോടെ അന്വേഷണസംഘം ഇയാളെ പിടികൂടി.
ക്രൂരമര്‍ദ്ദനത്തിന് ഇരയായാണ് സാവിത്രിയമ്മ മരണപ്പെട്ടത് എന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. സാവിത്രിയമ്മയുടെ നാല് വാരിയെല്ലുകള്‍ ഒടിഞ്ഞതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. തലയ്ക്ക് പിന്നില്‍ ക്ഷതമേറ്റിട്ടുമുണ്ട്.
ഒരു മാസം മുന്‍പാണ് സാവിത്രിയമ്മയെ മകന് സുനില്‍ കുമാര്‍ തല്ലിക്കൊന്നത്. പിന്നീട് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി അമ്മയെ കാണാനില്ലെന്ന് കാണിച്ച് പരാതിയും നല്കി. പിന്നീട് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് മകന് തന്നെയാണ് അമ്മയെ കൊന്ന് കുഴിച്ചു മൂടിയതെന്ന് വ്യക്തമായത്.