അജ്മാൻ ഹോളീഡേ ബീച്ച് ക്ലബ്ബില്‍ നടന്ന പരിപാടിയുടെ ഉത്ഘാടനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസണ് നിർവ്വഹിച്ചു.ജനം ടി.വി. മിഡിലീസ്റ്റ് പ്രോഗ്രാം ഹെഡ് രാജീവ് കോടമ്പള്ളി മുഖ്യാതിഥിയായിരുന്നു.ബാലചന്ദ്രൻ തെക്കന്മാർ ആശംസയര്‍പ്പിച്ചു.
പി.എഫ്.എഫ്. പ്രസിഡന്റ് ചന്ദ്രൻപിള്ള, ട്രഷറര്‍ അബ്ദുല്‍ ഖാദര്‍, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും സന്നിഹിതരായിരുന്നു. മധു അഞ്ചലിന്റെ നേതൃത്വത്തിൽ വിവിധയിനം കലാപരിപാടികൾ അരങ്ങേറി.വൈസ് പ്രസിഡന്റ് എസ്.വി. കുട്ടി, സ്വാഗതവും സെക്രട്ടറി രാധാകൃഷ്ണൻ നന്ദിയും പ്രകാശിപ്പിച്ചു