ന്യൂയോർക്ക് ; സ്മാർട്ട് ഫോൺ ഇല്ലാതെ ഒരു വർഷം ജീവിച്ച് കാണിച്ച് കൊടുത്താൽ ലഭിക്കുന്നത് ഒന്നും , രണ്ടുമല്ല 75 ലക്ഷം രൂപയാണ് . ന്യൂയോര്‍ക്ക് സ്വദേശിയായ 29-കാരി എലാന മുഗ്ദാനയാണ് തനിക്ക് സ്മാര്‍ട്ഫോണില്ലാതെ ജീവിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കിയതും , കാൽ കോടി സ്വന്തമാക്കാൻ പോകുന്നതും . കഴിഞ്ഞ ഡിസംബറിലാണ് ഈ മത്സരം ആരംഭിച്ചത്.
സ്ക്രോൾ ഫ്രീ ഫോർ എ ഇയർ എന്ന ചലഞ്ചിന്റെ ഭാഗമായാണ് എലാന തന്റെ സന്തത സഹചാരിയായിരുന്ന ആപ്പിൾ ഐഫോൺ 5 എസ് ഉപേക്ഷിച്ചത് .ഒരു വർഷത്തേയ്ക്ക് സമാർട്ട് ഫോൺ ഉപയോഗിക്കാത്തതിനു വിറ്റാമിൻ വാട്ടർ കമ്പനിയാണ് എലാനയ്ക്ക് ഒരു ലക്ഷം ഡോളർ സമ്മാനമായി നൽകുന്നത് .
ഇതുവരെ എട്ടുമാസത്തെ വെല്ലുവിളിയാണ് ചില ബുദ്ധിമുട്ടുകൾ തരണം ചെയ്ത് എലാന പൂർത്തീകരിച്ചത് . ഇനി പ്രതിഫലം ക്ലെയിം ചെയ്യുന്നതിനു ഒരു നുണ പരിശോധനയിൽ കൂടി പങ്കെടുക്കേണ്ടതായുണ്ട് . എന്നാൽ ഈ ചലഞ്ചിൽ പങ്കെടുക്കുന്നതിനു തന്റെ ജോലിയൊന്നും എലാനയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നില്ല . കാരണം ലാപ്ടോപ്പ് അല്ലെങ്കിൽ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ അല്ലെങ്കിൽ ആമസോൺ അലക്സാ നൽകുന്ന്ന സ്മാർട് ഉപകരണങ്ങൾ എന്നിവ അനുവദിക്കാൻ എലാനയ്ക്ക് അനുമതി ഉണ്ടായിരുന്നു .
എന്നാൽ ഇപ്പോൾ മത്സരം കഴിഞ്ഞാലും താൻ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കില്ലെന്നാണ് എലാന പറയുന്നത് .