കുവൈറ്റ് സിറ്റി : കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് മെഗാപരിപാടിയായ കോലത്തുനാട് മഹോത്സവം വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച വൈകുനേരം 3-മണി മുതൽ അബ്ബാസിയ നോട്ടിങാം ബ്രിട്ടീഷ് സ്കൂളില്‍ നടക്കുന്ന പരിപാടി ഇന്ത്യൻ സ്ഥാനപതി കെ.ജീവസാഗർ, ഉദ്ഘാടനം ചെയ്യും. പ്രമുഖ ടിവി പരിപാടിയായ ഉപ്പും മുളകിലെ അഭിനേതാക്കളായ ബിജു സോപാനം, നിഷ സാരംഗ് എന്നിവർ പങ്കെടുക്കും. തുടർന്ന്, വിവിധ കലാ പരിപാടികളും അരങ്ങേറും. പിന്നണിഗായകരായ പ്രശോഭ് രാമചന്ദ്രൻ, ആൻ അമി എന്നിവരുടെ ഗാനമേളയുമുണ്ടാകും.
പ്രസിഡൻറ് ഷെറിൻ മാത്യു, ജനറൽ സെക്രട്ടറി ടി.അജിത് കുമാർ, രക്ഷാധികാരി ടി.മധുകുമാർ, ട്രഷറർ എം.ടി.പുഷ്പരാജൻ, പ്രോഗ്രാം കൺവീനർ കെ.സന്തോഷ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.