കുവൈറ്റ് സിറ്റി : പ്രയാണം കുവൈറ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷം അബ്ബാസിയ കല ഓഡിറ്റോറിയത്തില്‍ നടന്ന. പ്രസിഡണ്ട് ജോയ് അഗസ്റ്റിന് അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ ഭാരതീയ വിദ്യാഭവന് പ്രേംകുമാര്‍ ദീപം തെളിയിച്ചു. സാമൂഹ്യ പ്രവര്ത്തകന് സത്താര്‍ കുന്നില്‍ മുഖ്യ പ്രഭാഷണം നടത്തി. സജി ജനാര്ദനന്, ജനറല്‍ സെക്രട്ടറി ഗിരിജ വിജയന്, കലഞ്ഞൂര്‍ രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവപ്രവര്‍ത്തകരായ ശാരദ മംഗഫ് ശിശുപാലന് ശാന്തമ്മ ഷാജി എന്നിവരെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ഉപരിപഠന സഹായപദ്ധതി സാമൂഹ്യപ്രവര്‍ത്തകന്‍ രമേശ് ചന്ദ്ര ഉദ്ഘാടനം ചെയ്തു. മനോജ് മാവേലിക്കര, അക്ബര്‍ കുളത്തൂപ്പുഴ, രാജീവ് ആലപ്പുഴ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ചെണ്ടമേളം താലപ്പൊലി, മഹാബലി എഴുന്നള്ളിപ്പിനു ശേഷം വിവിധതരം കലാപരിപാടികള്‍ വിഭവസമൃദ്ധമായ സദ്യ എന്നിവയും ഉണ്ടായിരുന്നു. ട്രഷറര്‍ സിനു ജോണ്‍ നന്ദി അര്‍പ്പിച്ചു.