കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് കേരളത്തിലുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍പെട്ടവര്‍ക്ക് ആശ്വാസം പകരുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടാമത്തെ ഗഡു 10 ലക്ഷം രൂപയുടെ രേഖകള്‍ മുഖ്യമന്ത്രിക്ക് കൈമാറി. കല കുവൈറ്റ് മീഡിയ സെക്രട്ടറി അസഫ്, കേന്ദ്രക്കമ്മിറ്റി അംഗം സജി തോമസ് മാത്യു, അബ്ബാസിയ മേഖലാ കമ്മിറ്റിയംഗം ശ്രീകുമാര്‍ വല്ലന,ഫഹാഹീല്‍ സെന്‍ട്രല്‍ യൂണിറ്റ് കണ്‍വീനര്‍ അരവിന്ദന്, കല കുവൈറ്റ് അംഗം ജിസ്ന എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. രണ്ട് ഘട്ടങ്ങളിലായി 20 ലക്ഷം രൂപയാണ് ഇത് വരെ കല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.