കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ പൊതുപരിപാടി വ്യാഴാഴ്ച അബുദാബിയിൽ നടക്കും.ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ വൈകിട്ട് 6.30 മുതലാണ് പരിപാടി. ഇന്ത്യൻ എംബസ്സി സംഘടിപ്പിക്കുന്ന പരിപാടിയിൽ വ്യവസായ സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും.ജി.സി.സി ഏഷ്യൻ രാജ്യങ്ങളിലെ മന്ത്രിമാരുടെ അബുദാബി ഡയലോഗ് സമ്മേളനത്തിൽ പങ്കെടുക്കാനാണ് വി. മുരളീധരൻ യു.എ.ഇയിലെത്തിയത്