കുവൈറ്റ് സിറ്റി : അടൂര്‍ നിവാസികളുടെ കുവൈറ്റിലെ കൂട്ടായ്മയായ അടൂര്‍ എന്‍.ആര്.ഐ.ഫോറം കുവൈറ്റ് ചാപ്റ്റര്‍ ഓണാഘോഷം സംഘടിപ്പിച്ചു. ചലച്ചിത്രതാരം സാജന് സൂര്യ ഉദ്ഘാടനം ചെയ്ത സാസ്കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് ശ്രീകുമാര്‍ എസ്.നായര്‍ അദ്ധ്യക്ഷത വഹിച്ചു. മനോജ്മാവേലിക്കര, കെ.സി.ബിജു, അനു പി രാജന്, ബിജോ പി ബാബു, സാം സി വിളനിലം, ജിജു പി സൈമണ്‍, അജോ സി. തോമസ്, ഷംജ ഷാഹുല്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സാംസ്കാരിക ഘോഷയാത്ര, കലാപരിപാടികള്‍, നാടന്‍ കലാരൂപങ്ങള്‍, അത്തപ്പൂക്കളം, മാവേലി എഴുന്നള്ളത്ത്, തിരുവാതിര, ചെണ്ടമേളം തുടങ്ങിയവയും അരങ്ങേറി. ഗായകരായ ശ്രീഹരി, ഷെയ്ക്ക സംഘവും അവതരിപ്പിച്ച സംഗീതവിരുന്നും വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.