വാഷിങ്ടണ്‍; സിറിയയിലെ സൈനിക നടപടികളെ ചൊല്ലി യുഎസും തുര്‍ക്കിയും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്നു. സിറിയയുടെ വടക്കന്‍ അതിര്‍ത്തിയില്‍ നിന്ന് കുര്‍ദിഷ് പോരാളികളെ പൂര്‍ണ്ണമായും തുരത്തുംവരെ സൈനിക നടപടി തുടരുമെന്ന് തുര്‍ക്കി പ്രസിഡന്റ് കജബ് തയ്യിപ് ഉര്ദുഗാന് പ്രഖ്യാപിച്ചു.
തുര്‍ക്കിയുമായി ഇനി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മറുപടിയും നല്കി. സിറിയയില്‍ നിന്ന് യുഎസ് സൈനികരെ പിന്‍വലിപ്പിക്കുമെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. ഇപ്പോള്‍ തുര്‍ക്കിയിലുള്ള 20 ലക്ഷത്തോളം വരുന്ന സിറിയന്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന അതിര്‍ത്തി പ്രദേശത്ത് നിന്ന് കുര്‍ദ് സൈന്യം പിന്‍വാങ്ങണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് തുര്‍ക്കി വടക്കന്‍ സിറിയയില്‍ ആക്രമണം തുടങ്ങിയത്.
യുഎസ് സൈന്യം സിറിയയില്‍ നിന്ന് പിന്‍വാങ്ങുന്നതായുള്ള ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്നായിരുന്നു ഇത്. തുര്‍ക്കിയുടെ നടപടിക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. അതേസമയം തുര്‍ക്കി മന്ത്രാലയങ്ങള്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചു. തുര്‍ക്കിയില്‍ നിന്നുള്ള ഉരുക്ക് ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കാനും 10,000 കോടി യുഎസ് ഡോളറിന്റെ വ്യാപാരക്കരാര്‍ മരവിപ്പിക്കാനും നീക്കമുണ്ട്.
സിറിയയിലെ ആക്രമണം അവസാനിപ്പിക്കാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുവാനും ട്രംപ് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് ഉര്‍ദുഗാനോട് ടെലിഫോണിലൂടെ ആവശ്യപ്പെട്ടതായി യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്സസ് അറിയിച്ചു.