ലണ്ടന്‍; ബ്രീട്ടീഷ് പാര്‍ലമെന്റ് ഹാളില്‍ ഗായകന് ഡോ കെ.ജെ യേശുദാസിന് ആദരം. സംഗീതപരിപാടിയ്ക്ക് ബ്രിട്ടനിലെത്തിയ യേശുദാസിന് യുകെയിലെ ഇവന്റ് ലൈഫിന്റെയും ഇന്തോ ബ്രിട്ടീഷ് സാംസ്ക്കാരിക കൂട്ടായ്മയുടെയും ആഭിമുഖ്യത്തിലാണ് ആദരവ് നല്‍കിയത്.
ബ്രിട്ടീഷ് പാര്‍ലമെന്റിലെ മിനിസ്ട്രി ഓഫ് ജസ്റ്റിസ് അണ്ടര്‍ സെക്രട്ടറി ക്രിസ് ഫിലിപ്പ്, എം പി മാര്ട്ടിന് ഡേ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ബ്രട്ടനിലെ പ്രമുഖ മലയാളികളും പങ്കെടുത്തു. യേശുദാസിന്റെ ഭാര്യ പ്രഭയേശുദാസ്, മകന് വിജയ്യേശുദാസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.