കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജപാക്) ഓണം ഈദ് സംഗമം, 2019 നവംബർ 8 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കുന്നതാണെന്നു ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ ഫ്ളയര്‍ വാർഷിക സ്പോൺസർ ബി ഇ സി അബ്ബാസിയാ ഏരിയ മാനേജർ ശ്രീ മനോജ് പിള്ള പ്രോഗ്രാം കമ്മറ്റിയുടെ കൺവീനർ അജി കുട്ടപ്പന് നൽകി പ്രകാശനം ചെയ്തു. ഓണ സദ്യയുടെ കൂപ്പൺ ജനറൽ കോഓർഡിനേറ്റർ ബിനോയ് ചന്ദ്രൻ വൈസ് പ്രസിഡന്റ് മാത്യു ചെന്നിത്തലക്ക് കൈമാറി. ആദ്യ ഫുഡ് കൂപ്പൺ രക്ഷാധികാരി ബാബു പനമ്പള്ളി സെക്രട്ടറി അബ്ദുൾറഹ്മാൻ പുഞ്ചിരിക്ക് നൽകി ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് രാജീവ് നടുവിലേമുറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി തോമസ് പള്ളിക്കൽ സ്വാഗതവും അജി കുട്ടപ്പൻ നന്ദിയും രേഖപ്പെടുത്തി. കുര്യൻ തോമസ്, നൈനാൻ ജോൺ, സിറിൽ ജോൺ അലക്സ് ചമ്പക്കുളം, അനിൽ വള്ളികുന്നം, ബിജി പള്ളിക്കൽ, പ്രജീഷ് മാത്യു, കലേഷ് ബി പിള്ള, ബാബു തലവടി, ജി എസ് പിള്ള, സാബു പീറ്റർ, സിബി പുരുഷോത്തമൻ,ജോസ് ജോർജ്,മാത്യു ഫിലിപ്പ്, പ്രമോദ്, ജോമോൻ, രാഹുൽ ദേവ്, അശോകൻ വെണ്മണി, ലിബു പായിപ്പാടൻ, ശശി വലിയകുളങ്ങര, അജി ഈപ്പൻ, അമ്പിളി ദിലി, ലിസ്സൻ ബാബു, ഷീന മാത്യു, അനിത അനിൽ, സുനിത. എന്നിവർ നേതൃത്വം നൽകി.