India

രഹസ്യാന്വേഷണ വിഭാഗങ്ങൾ , ഭീകര വിരുദ്ധ സ്ക്വാഡുകൾ , സായുധ പോലീസ് , ദ്രുത കർമ്മ സേന എന്നിവ അയോദ്ധ്യയിലേയ്ക്ക് ; താൽക്കാലിക ജയിലുകൾ ഒരുക്കുന്നു

ലക്നൗ ; അയോദ്ധ്യക്കേസിൽ അന്തിമ വിധി വരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സ്ഥലത്ത് സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി . 153 കേന്ദ്ര സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട് .

നടപ്പാതകളും , തർക്കമന്ദിര പരിസരവും കനത്ത സൈനിക വലയത്തിലാണ് . സംസ്ഥാന സായുധ പോലീസ് സേന, സിആർ‌പി‌എഫിന്റെ ദ്രുത കർമ്മ സേന , ഉത്തർപ്രദേശ് പോലീസ് എന്നിവയുൾപ്പെടെയുള്ളവരുടെ നിരീക്ഷണത്തിലാണ് അയോദ്ധ്യയും പരിസരവും .

അയൽ ജില്ലകളിലേക്ക് ഗതാഗതം വഴിതിരിച്ചുവിടാൻ നിരവധി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട് . കൂടാതെ, വിധി വരുന്ന ദിവസം ദേശീയപാതയിൽ സഞ്ചരിക്കുന്ന വലിയ വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നത് നിർത്തിവയ്ക്കും .

രഹസ്യാന്വേഷണ വിഭാഗങ്ങൾ , ഭീകര വിരുദ്ധ സ്ക്വാഡുകൾ എന്നിവയും അയോദ്ധ്യയിൽ എത്തിയിട്ടുണ്ട് .ഡ്രോൺ നിരീക്ഷണവും ശക്തമാക്കും . ജില്ലയിലെ പ്രധാന സ്ഥലങ്ങളിൽ താൽക്കാലിക ജയിലുകൾ അടക്കം ക്രമീകരിച്ചിട്ടുണ്ട് . മൂന്ന് ഭാഗങ്ങളായി സുരക്ഷ കൂടുതൽ ശക്തമാക്കാനാണ് സർക്കാർ തീരുമാനം .

ഈ മാസം 15 ന് സുരക്ഷാ വിഭാഗങ്ങളെ വിന്യസിച്ചതിനു പിന്നാലെ നവംബർ 1 ഓടെ കൂടുതൽ സേനയെ അയോദ്ധ്യയിലെത്തിക്കും . വിധി പ്രസ്താവിക്കുന്നതിനു ദിവസങ്ങൾക്ക് മുൻപ് അയോദ്ധ്യയുടെ നിയന്ത്രണം പൂർണ്ണമായും സൈന്യത്തിന്റെ കൈകളിലാകും . അയോദ്ധ്യ രാമജന്മ ഭൂമി അടക്കമുള്ള പ്രദേശത്തെ അതീവ ജാഗ്രത വേണ്ട റെഡ് സോൺ പ്രദേശമായാണ് പരിഗണിക്കുന്നത് .

അയോദ്ധ്യ കാമ്പസ് മുഴുവൻ യെല്ലോ സോണിലാണ് ഉൾപ്പെടുന്നത് . ക്ഷേത്രങ്ങൾ, ധർമ്മശാല, ഹോട്ടലുകൾ, ഘട്ടുകൾ, വീടുകൾ എന്നിവ ഈ മേഖലയിൽ വരുന്നു, ഇവിടെയും സുരക്ഷ ഉണ്ടാകും .

അയോദ്ധ്യയുടെ പ്രാന്തപ്രദേശങ്ങൾ ബ്ലൂ സോണിലാണ് വരിക . അതിൽ പഴയ ഫൈസാബാദ് നഗരവും ഉൾപ്പെടും . അംബേദ്കരനഗർ, ബരബങ്കി, ബസ്തി, ഗോണ്ട, സുൽത്താൻപൂർ എന്നിവയാണ് ഗ്രീൻ സോണിൽ വരിക .

.

3K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close