India

വിക്രം ലാന്‍ഡറിനെ വൈകാതെ കണ്ടെത്തുമെന്ന് നാസ :പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടു

ന്യൂഡല്‍ഹി; ചന്ദ്രയാന്‍-2 ന്റെ ഭാഗമായ വിക്രം ലാന്‍ഡറിനെ വൈകാതെ കണ്ടെത്തുമെന്ന് നാസ ഗവേഷകര്‍. നാസയുടെ ലൂണാര്‍ റീകണൈലന്‍സ് ഓര്‍ബിറ്റര്‍ വിക്രം ലാന്‍ഡര്‍ ലാന്‍ഡു ചെയ്‌തെന്ന് കരുതുന്ന പ്രദേശത്തെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. വിക്രം ലാന്‍ഡര്‍ കണ്ടെത്താന്‍ വിദഗ്ധര്‍ തെരച്ചില്‍ നടത്തുകയാണെന്നും എല്‍ആര്‍ഒ പ്രൊജക്റ്റ് സയന്റിസ്റ്റ് നോവ പെട്രൊ പറഞ്ഞു.

സെപ്റ്റംബര്‍ പതിനേഴിന് എല്‍ആര്‍ഒയുടെ അവസാന ഫ്‌ളൈ ഓവറിനിടെ പകര്‍ത്തിയ ചിത്രങ്ങളില്‍ ലാന്‍ഡറിനെ കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച എല്‍ആര്‍ഒ വീണ്ടും വിക്രമിന്റെ ലാന്‍ഡിങ് പ്രദേശത്തിന് മുകളിലുള്ള ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്.

കുറച്ച് ദിവസത്തിനുള്ളില്‍ വിക്രം ലാന്‍ഡറെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും നോവ പറഞ്ഞു. സെപ്റ്റംബര്‍ ആറിന് ശേഷം ഇസ്റോയുമായി വിക്രം ലാന്‍ഡറിന്റെ ബന്ധം നഷ്ടപ്പെടുകയും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് ചുറ്റുമുള്ള പ്രദേശത്ത് ഇടിച്ച് ഇറങ്ങുകയുമായിരുന്നു.

315 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close