India

ഇന്ത്യയില്‍ നിന്ന് കാബൂളിലേക്ക് പോയ യാത്രാ വിമാനം പാക് വ്യോമസേന തടഞ്ഞതായി റിപ്പോർട്ട്

ന്യൂഡല്‍ഹി ; ഇന്ത്യയില്‍ നിന്ന് കാബൂളിലേക്ക് പോയ യാത്രാ വിമാനം പാകിസ്ഥാന്‍ പോര്‍വിമാനങ്ങള്‍ തടഞ്ഞതായി റിപ്പോർട്ട് .സെപ്റ്റംബര്‍ 23ന് ആയിരുന്നു സംഭവം. പാകിസ്ഥാന്‍ വ്യോമപാതയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തുന്നതിന് മുന്‍പായിരുന്നു ഇത് .

ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാനക്കമ്പനി സ്പൈസ് ജെറ്റിന്റെ ന്യൂഡല്‍ഹി – കാബൂള്‍ യാത്രാവിമാനമാണ് രണ്ട് പാകിസ്ഥാന്‍ എഫ്-16 വിമാനങ്ങള്‍ പിന്തുടര്‍ന്നത്. 120 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു .

പറക്കുന്ന ഉയരം കുറയ്‍ക്കാന്‍ ആവശ്യപ്പെട്ട പാകിസ്ഥാനി പൈലറ്റുമാര്‍ വിമാനത്തെക്കുറിച്ചുള്ള വിശദാംശങ്ങളും ആവശ്യപ്പെട്ടു .ഒരുമണിക്കൂറോളം വിമാനത്തെ പാകിസ്ഥാന്‍ പോര്‍വിമാനങ്ങള്‍ ആകാശത്ത് തടഞ്ഞു.

വിമാനം സ്പൈസ് ജെറ്റാണെന്നും , ഇന്ത്യന്‍ വാണിജ്യ വിമാനമാണെന്നും , യാത്രക്കാരുമായി കാബൂളിലേക്ക് പോകുകയാണെന്നും പൈലറ്റ് പാക് പൈലറ്റുമാരോട് വ്യക്തമാക്കി .

അതേ സമയം ഇക്കാര്യത്തിൽ പാകിസ്ഥാന് അബദ്ധം പറ്റിയതാണ് എന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍ . ഓരോ വിമാനങ്ങള്‍ക്കും ഓരോ കോഡ് ഉണ്ട്. സ്പൈസ്‍ജെറ്റ് വിമാനങ്ങളുടെ കോഡ് എസ്‍ജി ആണ് . ഇത് ഐഎ എന്ന് വായിച്ചതാകാം തടയാൻ കാരണമായത് . ഐഎ എന്നത് ഇന്ത്യന്‍ ആര്‍മിയും എയര്‍ഫോഴ്‍സും ഉപയോഗിക്കുന്ന കോഡ് നാമമാണ്.

വിവരങ്ങൾ ബോദ്ധ്യപ്പെട്ടതിനു ശേഷവും പാകിസ്ഥാന്‍ വ്യോമസേന വിമാനങ്ങള്‍ അഫ്‍ഗാന്‍ വ്യോമാതിര്‍ത്തി വരെ സ്പൈസ്‍ജെറ്റ് വിമാനത്തിന് അകമ്പടി നല്‍കിയതായും റിപ്പോർട്ടുണ്ട് .

ബാലാക്കോട്ട് വ്യോമാക്രമണത്തിനു ശേഷം പാക് വ്യോമപാത വഴിയുള്ള വിമാനങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു . കശ്മീർ പ്രശ്നത്തെ തുടർന്ന് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധവും പാകിസ്ഥാൻ കുറച്ചിരുന്നു .

331 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close